കോയമ്പത്തൂർ: കാമുകിമാരാരായാൽ ഇങ്ങനെ തന്നെ വേണം, പരസ്പരം സഹായിച്ചു പോവുന്നത് ആണല്ലോ ബന്ധങ്ങൾ.കാമുകനെ സഹായിക്കാൻ തമിഴ് നാട്ടിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോഴോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്
പൊള്ളാച്ചിയിൽ കാമുകന് ഇരുചക്രവാഹനം വാങ്ങി നൽകാനായി പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച, പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിലായി. പൊള്ളാച്ചി ഗവൺമെന്റ് ആർട്സ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ആർ. ജോയ് പ്രിൻസിയെയാണ് പൊള്ളാച്ചി ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 16-ന് ജോയ് പ്രിൻസി, പിതാവ് രാജേഷിന്റെ സുഹൃത്തായ എച്ച്. തമിഴ്സെൽവന്റെ (59) വീട്ടിലെത്തിയിരുന്നു.
തിരികെ പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവൻ സ്വർണാഭരണങ്ങൾ പ്രിൻസി മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പൊള്ളാച്ചിയിലെ ഒരു ജുവലറിയിൽ വെറും രണ്ടര ലക്ഷം രൂപക്ക് ഈ സ്വർണ്ണം പണയം വച്ചതിന് ശേഷം കാമുകനുമായി ഷോറൂമിലെത്തി ബൈക്ക് വാങ്ങുകയും ഈ വീഡിയോ റീൽസ് ആക്കുകയും ചെയ്‌തിരുന്നു.
എന്നാൽ സ്വർണ്ണം നഷ്ടപ്പെട്ട തമിഴ്‌സെൽവൻ പ്രിൻസിയെ സംശയിച്ചു പോലീസിൽ പരാതി നൽകുകയും, പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി ഒടുവിൽ കുറ്റം സമ്മതിച്ചു.
സ്വർണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് കാമുകനായ ജനകൻ ശിവയ്ക്ക് പുതിയ ഇരുചക്രവാഹനം വാങ്ങി നൽകിയതായി പെൺകുട്ടി മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ കാമുകൻ ജനകൻ ശിവയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
0 Comments