കായംകുളം: കാലം മാറുന്നതിനനുസരിച്ച് നാടും നഗരവും മനുഷ്യരും മാറുമ്പോൾ വാഴക്കുല യും ഒന്ന് മാറി.ഒരേ വാഴക്കുലയിൽ തന്നെ പച്ചനിറത്തിലും ചുവപ്പിലുമുള്ള വാഴപ്പഴങ്ങൾ വിരിഞ്ഞ അപൂർവ്വ കാഴ്ച കൗതുകമാകുന്നു. കാപ്പിൽ കിഴക്ക് മുസ്ലിം ജമാഅത്തിന്റെ നൂറുൽ ഹുദ മദ്സ വളപ്പിലാണ് പ്രകൃതിയുടെ അപൂർവ്വ പ്രതിഭാസം വാഴയിൽ ദൃശ്യമായിരിക്കുന്നത്. സാധാരണയായി ചെങ്കദളി, പച്ചവാഴ എന്നിവ വേറെവേറെ കുലകളായാണ് വളരുന്നത്. മദ്റസ കോമ്പൗണ്ടിൽ കിളച്ചുനട്ട വാഴ കുലച്ചപ്പോഴാണ് ഈ വേറിട്ട കാഴ്ച നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
സസ്യങ്ങളിലുണ്ടാകുന്ന അപൂർവ്വ ജനിതക വ്യതിയാനമായ ‘ചിമേര’ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൃഷി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാഴ വളരുന്ന ഘട്ടത്തിൽ കോശങ്ങളിലുണ്ടാകുന്ന മാറ്റം കാരണമാണ് ഒരേ കുലയിൽ തന്നെ വ്യത്യസ്ത നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈ പഴങ്ങളുടെ രുചിയിലോ പോഷകഗുണങ്ങളിലോ യാതൊരുവിധ മാറ്റവുമില്ലെന്നും ഇവ സാധാരണ പഴങ്ങൾ പോലെ തന്നെ കഴിക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്.
0 Comments