LATEST

6/recent/ticker-posts

ഹിന്ദുമുന്നണി നേതാവിന്റെ കൊലപാതകം: 4 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കോയമ്പത്തൂർ:ഹിന്ദു മുന്നണി  വക്താവ് സി. ശശികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) 4 മുന്‍ സജീവ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പൂനമല്ലിയിലെ എന്‍.ഐ.എ പ്രത്യേക കോടതി. സദ്ദാം ഹുസൈന്‍, സുബൈര്‍, മുബാറക്, മുഹമ്മദ് റഫീഖുല്‍ ഹസ്സന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ ഓരോരുത്തരും ജീവപര്യന്തം തടവിനു പുറമെ 30,000 രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു



പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചതിനു ശേഷം പി.എഫ്.ഐ പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുന്ന എന്‍.ഐ.എയുടെ ആദ്യ കേസാണിത്.



2016 സെപ്റ്റംബര്‍ 22-നാണ് കോയമ്പത്തൂരില്‍ ശശികുമാര്‍ കൊല്ലപ്പെട്ടത്. സമൂഹത്തില്‍ ഭീതി പടര്‍ത്താനും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഈ ആസൂത്രിത കൊലപാതകം നടത്തിയതെന്നാണ് ആരോപണം. കൊലപാതകത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി, റൂറല്‍ ഉള്‍പ്പെടെ 6 ജില്ലകളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും മുന്നൂറിലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

Post a Comment

0 Comments