തളിപ്പറമ്പ്: ഓൺലൈനായി വാങ്ങിയ വസ്ത്രം റിട്ടേൺ ചെയ്യാൻ ശ്രമിച്ച തളിപ്പറമ്പ് സ്വദേശി 54കാരന് നഷ്ടപ്പെട്ട ത് അഞ്ചര ലക്ഷം രൂപ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ300 രൂപ വിലയുള്ള വസ്ത്രം റിട്ടേൺ ചെയ്യുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലാണ് ഇയാൾ ബന്ധപ്പെട്ടത്.
എന്നാൽ ഇന്റർനെറ്റിൽ കസ്റ്റമർ കെയർ എന്ന പേരിൽ നൽകിയിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണിൽ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി. തുടർന്ന് പലതവണകളായി അക്കൗണ്ടിൽ നിന്ന് ആകെ അഞ്ചര ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
0 Comments