എല്ലാറ്റിനും ചാറ്റ് ജിപീടിയെ ആശ്രയിക്കുന്നവർക്ക് മുന്നറിയിപ്പു നൽകി 19കാരന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച യായി മാറുന്നു.ഏതൊക്കെ ചാറ്റ് ജിപീടിയെ യോട് ചോദിക്കാം, ചോദിക്കരുത് എന്ന തിരിച്ചറിവ് ഏറെ അഭികാമ്യമാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയിലെ 19കാരന്റെ മരണം നമ്മെ പഠിപ്പിക്കുന്നത്.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചാറ്റ്ജിപിടിയുടെ ഉപദേശത്തെത്തുടര്‍ന്ന് അമിത അളവില്‍ മരുന്നുകള്‍ കഴിച്ച് 19-കാരന്‍ മരിച്ച സംഭവത്തില്‍ ഓപ്പണ്‍എഐക്കെതിരെ ആരോപണവുമായി കുടുംബം. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദ്യാര്‍ഥിയായ സാം നെല്‍സണ്‍ ആണ് അമിത അളവില്‍ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മരിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നും വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നും മദ്യത്തില്‍ കലര്‍ത്തിയാണ് യുവാവ് കഴിച്ചത്.
മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള മണിക്കൂറുകളില്‍, ഈ മരുന്നുകള്‍ ഒന്നിച്ചു കഴിക്കുന്നത് സുരക്ഷിതമാണോയെന്ന് സാം നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയോട് ഉപദേശംതേടിയിരുന്നതായി യുവാവിന്റെ അമ്മ യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ മൊഴി നല്‍കി. തെളിവായി സാം ചാറ്റ്ജിപിടിയുമായി നടത്തിയ 700-ലധികം ചാറ്റുകളും തെളിവായി നല്‍കി.
ആദ്യഘട്ടത്തില്‍ മരുന്നുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ്ബോട്ട് വിസമ്മതിച്ചിരുന്നു. എന്നാല്‍, ഉപയോക്താക്കളുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാനായി ഓപ്പണ്‍എഐ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം മരുന്നുകളുടെ അളവിനെക്കുറിച്ചും അവ ഒന്നിച്ചു കഴിക്കുന്നതിനെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
യുവാവിന്റെ മരണത്തില്‍ ഖേദമുണ്ടെന്നും യുവാവ് ഉപയോഗിച്ച എഐ മോഡല്‍ പിന്‍വലിച്ചിരുന്നുവെന്നും ഓപ്പണ്‍എഐ അറിയിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ വാദം. ആളുകളുടെ സുരക്ഷയേക്കാള്‍ ഉപയോക്താക്കളുടെ എന്‍ഗേജ്മെന്റിന് മുന്‍ഗണന നല്‍കാന്‍ കമ്പനികള്‍ നിര്‍ദേശിച്ചിരുന്നതായി മെറ്റയിലെ മുന്‍ ഗവേഷകനായ ജെയ്സണ്‍ സാറ്റിസാഹന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
0 Comments