LATEST

6/recent/ticker-posts

കാട്ടു പന്നി കൾ ചേമ്പ് കൃഷിനശിപ്പിച്ചു

താമരശേരി:കാട്ടു പന്നി കൾ ചേമ്പ് കൃഷിനശിപ്പിച്ചു.കട്ടിപ്പാറ കാർഷിക വികസന സമിതി അംഗം ചുണ്ടൻ കുഴികണ്ടൻ കുന്നുമ്മൽ കെ.കെ. മുസ്സ കോയ യുടെ ചേമ്പ് കൃഷിയാണ് പന്നിക്കൂട്ടം എത്തി വ്യാപകമായി നശിപ്പിച്ചത്.കഴിഞ്ഞ ദിവസം കർഷക നായ പിലാക്കണ്ടിയി അലി യുടെ വിളവെടുപ്പ് നടത്താനായ 250മൂട് കപ്പ ത്തോട്ടം കാട്ടു പന്നി ക്കൂട്ടം എത്തി നശിപ്പിച്ചിരുന്നു.







ഇടവിള കൃഷികളായ ചേന,ചേമ്പ്, വാഴ മുതലായവ കാട്ടുപന്നികൾ നശിപ്പിക്കുന്നത് തടയാൻ വനം വകുപ്പ് നടപടികൾ സ്വികരിക്കണമെന്നും, കൃഷി നശിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി സ്വികരിക്കണമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ . പൊതുപ്രവർത്തകൻ കെ. പി. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments