LATEST

6/recent/ticker-posts

ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം:സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് നാളെ 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓണത്തിന് മുമ്പായിട്ടാണ് വിതരണം.ഇതിനായി 1105 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോടനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി."
 

Post a Comment

0 Comments