മാതാപിതാക്കൾ ഇഷ്ടം പോലെ പണമുണ്ടാക്കുന്നു, ജെന്‍ സി മടിയന്മാരായി തീരുന്നു സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ പോസ്റ്റ്.
പ്രേം സോണി എന്ന സോഷ്യല്‍ മീഡിയ യൂസറാണ്, ജെൻ സി വിഭാഗത്തില്‍ പെട്ടവർ അധ്വാനിക്കാൻ ആഗ്രഹമില്ലാത്തവരായി മാറാൻ കാരണം മാതാപിതാക്കളുടെ അമിതമായ സാമ്പത്തിക സുരക്ഷിതത്വമാണെന്ന വാദവുമായി രംഗത്തെത്തിയത്.
വൻ സാമ്പത്തികശേഷിയുള്ള ഇന്ത്യൻ മാതാപിതാക്കള്‍ പാസീവ് ഇൻകം പങ്കുവെച്ച് അവരുടെ ഭാവി തകർക്കുകയാണ്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണെന്നാണ് അവർ കരുതുന്നത്. എന്നാല്‍, യഥാർത്ഥത്തില്‍, അധ്വാനിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത, മടിയന്മാരായ ഒരു തലമുറയെയാണ് അവർ സൃഷ്ടിച്ചത്. പ്രമുഖ നഗരങ്ങളില്‍ 25 വയസ്സുള്ള നിരവധി യുവാക്കള്‍ ഈ സാമ്പത്തിക കുരുക്കില്‍ അകപ്പെട്ടു കിടക്കുന്നത് കാണാം' പ്രേം സോണി കുറിച്ചു.
മൂന്ന് തരം മാനസികാവസ്ഥകളാണ് ഈ യുവാക്കളെ തളർത്തുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
അഭിമാനക്കെണി: കുടുംബത്തിന്റെ ഉയർന്ന സാമൂഹിക പദവിയെ ബാധിക്കുമെന്ന ഭയം കാരണം ചെറിയ ജോലികളോ സെയില്‍സ് പണികളോ ചെയ്യാൻ ഇവർ മടിക്കുന്നു.
ലൈഫ് സ്റ്റൈല്‍ കെണി: തങ്ങള്‍ നയിക്കുന്ന ഉയർന്ന ആഡംബര ജീവിതച്ചെലവുകള്‍ക്ക് തുടക്കക്കാരുടെ ശമ്പളം തികയാത്തതിനാല്‍ ഇത്തരം ജോലികളോട് പൂർണ്ണ വിമുഖത കാണിക്കുന്നു.
അവകാശബോധത്തിന്റെ കുരുക്ക്: പരമ്പരാഗതമായി ചെയ്തുവരുന്ന കുടുംബ ബിസിനസുകള്‍ ഏറ്റെടുക്കാൻ ഇവർ തയ്യാറാകുന്നില്ല.
'പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേല്‍ക്കുന്നു. മാതാപിതാക്കള്‍ ഉണ്ടാക്കിയ വരുമാനത്തില്‍ സുഖമായി കഴിയുന്നു. മക്കള്‍ക്ക് സുഖകരമായ ജീവിതം നല്‍കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി. 55-ാം വയസ്സിലും അച്ഛൻ ദിവസം 10 മണിക്കൂർ അധ്വാനിക്കുമ്പോള്‍, 25-കാരനായ മകൻ ജീവിതം ആസ്വദിക്കുകയാണ്' പോസ്റ്റില്‍ പറയുന്നു
0 Comments