LATEST

6/recent/ticker-posts

ഹമ്മോ സമ്മതിച്ചു ചേട്ടാ....മുക്കാൽ മണിക്കൂർ കൊണ്ട് അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി കഴിച്ച യുവാവിന് ജീവിതകാലം മുഴുവൻ ഫ്രീ ബിരിയാണി

കൊൽക്കത്ത :വെറും മുക്കാൽ മണിക്കൂറിനുള്ളിൽ അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി കഴിച്ച് കൊൽക്കത്ത സ്വദേശിയായ പ്രമിത് കുമാർ ദാസ്
 'ദി ബിരിയാണി മാൻ 2026' പട്ടം സ്വന്തമാക്കി. ഇതോടൊപ്പം ജീവിതകാലം മുഴുവൻ ആഴ്ചയിൽ ഒരു പ്ലേറ്റ് സൗജന്യ മട്ടൺ ബിരിയാണി ലഭിക്കുന്ന 'ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡും' സമ്മാനമായി ലഭിച്ചു.


കൊൽക്കത്തയിലെ പ്രശസ്തമായ ഷിറാസ് ഗോൾഡൻ റെസ്റ്റോറന്റിന്റെ 85-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ബിരിയാണി കഴിക്കൽ മത്സരം സംഘടിപ്പിച്ചത്. ജൂലൈ 1 മുതൽ 21 വരെ രാജ്യവ്യാപകമായി റെസ്റ്റോറന്റിന്റെ ശാഖകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്തി. തുടർന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

മത്സരത്തിൽ പോയിന്റ് നേടാൻ കുറഞ്ഞത് രണ്ട് പ്ലേറ്റ് ബിരിയാണിയെങ്കിലും കഴിച്ചുതീർക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ പ്രമിത് കുമാർ ദാസ് എല്ലാ മത്സരാർത്ഥികളെയും പിന്നിലാക്കി അഞ്ച് പ്ലേറ്റ് മട്ടൺ ബിരിയാണി മുഴുവനും കഴിച്ചുതീർത്ത് വിജയിയായി. ഏകദേശം 3.5 കിലോഗ്രാം ബിരിയാണിയാണ് അദ്ദേഹം മത്സരത്തിനിടെ കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ."



വിജയിക്ക് സമ്മാനമായി നൽകിയ ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡ് ഉപയോഗിച്ച് ഷിറാസ് റെസ്റ്റോറന്റിന്റെ ഏത് ശാഖയിൽ നിന്നുമെങ്കിലും ആഴ്ചയിൽ ഒരു പ്ലേറ്റ് സിഗ്നേച്ചർ മട്ടൺ ബിരിയാണി ജീവിതകാലം മുഴുവൻ സൗജന്യമായി ലഭിക്കും. ഫൈനലിൽ പങ്കെടുത്ത മറ്റ് 24 പേർക്കും മൂന്ന് വർഷത്തേക്ക് ഭക്ഷണ ഇളവുകൾ ലഭിക്കുന്ന ലോയൽറ്റി കാർഡുകൾ റെസ്റ്റോറന്റ് സമ്മാനിച്ചു.

Post a Comment

0 Comments