LATEST

6/recent/ticker-posts

ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു, നിർത്തിയിട്ട രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ വീണു

തൃശ്ശൂർ: ശക്തമായ മഴയിൽ കിണർ ഇടിഞ്ഞുവീണ് രണ്ട് സ്കൂട്ടറുകൾ കിണറ്റിൽ വീണു. തൃശൂർ രാമവർമപുരം ശ്രീശാന്തി ഫ്ലാറ്റിലെ കിണറാണ് ഇടിഞ്ഞത്. ഫ്ലാറ്റിലെ താമസക്കാരി സോണിയുടെ രണ്ട് സ്കൂട്ടറുകൾ കിണറ്റിലകപ്പെട്ടു.

സ്ലാബ് ഇട്ട കിണറിന് ഗ്രില്ല് വെച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ, കനത്ത മഴയിൽ കിണറിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഈ ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറുകളാണ് താഴെ പോയത്. സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ഈ സ്കൂട്ടറുകൾ കിണറ്റിൽനിന്ന് പുറത്തെടുത്തത്"
 

Post a Comment

0 Comments