LATEST

6/recent/ticker-posts

ഇന്നും സ്വർണവില വീണ്ടും കുറഞ്ഞു;പവന് 10,80രൂപ ഇടിഞ്ഞ് 1,14,960 രൂപയുമായി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വർണവില താഴോട്ട്. ഗ്രാമിന് 135രൂപ കുറഞ്ഞ് 14,370 ആണ് വിപണിവില. പവന് 10,80രൂപ ഇടിഞ്ഞ് 1,14,960 രൂപയുമായി.

സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ക്ക് തുടക്കമിട്ടായിരുന്നു കഴിഞ്ഞയാഴ്ച കടന്നുപോയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ പരാമര്‍ശങ്ങളാണ് വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണനയത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് വാര്‍ഷ് നല്‍കിയത്. ഇതോടെ വരും മാസങ്ങളില്‍ സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന വിലയിരുത്തലുകള്‍ ശക്തമായി.

Post a Comment

0 Comments