LATEST

6/recent/ticker-posts

ചാമ്പ്യന്മാരെ വിറപ്പിച്ച് കബോ വെര്‍ദെ; ഇത് കുഞ്ഞന്മാരുടെ ഇതിഹാസം

ലോക ചാമ്പ്യന്‍മാര്‍ക്ക് ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന ഒരു മല്‍സരത്തില്‍ കേവലം അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ മാത്രമുള്ള ഒരു കുഞ്ഞന്‍ രാഷ്ട്രത്തിന്റെ പോരാട്ട വീര്യം കായിക ലോകത്തിന് സമ്മാനിച്ചത് അവിശ്വസനീയ മല്‍സരം. എക്സ്ര്ടാ ടൈമിന്റെ അവസാന നിമിഷം വരെ പിടിച്ച് നിന്ന വൊസീഞ്ഞയും കൂട്ടരും ജയത്തിന് സമാനമായ തോല്‍വിയുമായി അഭിമാന പൂര്‍വമാണ് ഈ ലോക കപ്പില്‍ നിന്ന് മടങ്ങുന്നത്








മിയാമിയില്‍ നടന്ന നാടകീയവും ആവേശഭരിതവുമായ എക്‌സ്ട്രാ ടൈം പോരാട്ടത്തില്‍ ദുര്‍ബലരായ കബോ വെര്‍ദെക്കെതിരേ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് ലാ അല്‍ബിസെലസ്റ്റെയുടെ മുന്നേറ്റം.







നിശ്ചിത സമയത്തും അധിക സമയത്തുമായി ഇരു ടീമുകളും ജീവന്‍മരണ പോരാട്ടമാണ് കാഴ്ചവെച്ചത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ മാന്ത്രിക നീക്കം അര്‍ജന്റീനയ്ക്ക് തുണയായത്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ കബോ വെര്‍ദെപ്രതിരോധം തകര്‍ത്ത് മെസ്സി നല്‍കിയ കൃത്യതയാര്‍ന്ന പാസ് ഡിഫെന്‍ഡര്‍ ക്രിസ്റ്റ്യന്‍ റൊമേറോ വലയിലാക്കുകയായിരുന്നു. (പിന്നീട് ഇത് കേപ് വെര്‍ഡെ താരം ഡിനി ബോര്‍ഗസിന്റെ ഓണ്‍ ഗോളായി രേഖപ്പെടുത്തി). ഇതോടെ അര്‍ജന്റീന 3-2 ന്റെ നിര്‍ണായക വിജയം ഉറപ്പിച്ചു.







നേരത്തെ, നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 ന് സമനിലയിലായിരുന്നു. മത്സരത്തില്‍ ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. മെസ്സിയുടെ ലോകകപ്പ് കരിയറിലെ ചരിത്രപരമായ ഇരുപതാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയിലൂടെ കബോ വെര്‍ദെ സമനില പിടിച്ചു.







തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 91-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തെങ്കിലും തൊട്ടുടനെ കബോ വെര്‍ദെ തിരിച്ചടിച്ചു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ സിഡ്നി ലോപ്‌സ് കബ്രാള്‍ തൊടുത്ത അവിശ്വസനീയമായ ഒരു ലോങ് റേഞ്ചര്‍ ഗോള്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറി. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി.








മെസ്സിയുടെ ചരിത്ര നേട്ടവും റൊമേറോയുടെ ഫിനിഷിംങിനുമൊപ്പം മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ തകര്‍പ്പന്‍ സേവുകളുമാണ് അര്‍ജന്റീനയെ രക്ഷപ്പെടുത്തിയത്

Post a Comment

0 Comments