LATEST

6/recent/ticker-posts

മ്യൂൾ അക്കൗണ്ടുകളുടെ ഹബ്ബായി പുതുപ്പാടി മാറുന്നു, കണ്ടെത്തി യത് നൂറു കണക്കിന് അക്കൗണ്ടുകൾ

താമരശ്ശേരി:മ്യൂൾ അക്കൗണ്ടുകളുടെ ഹബ്ബായി പുതുപ്പാടി, അന്വേഷണ സംഘം കണ്ടെത്തിയത് നൂറു കണക്കിന് അക്കൗണ്ടുകൾ .സ്വകാര്യ ഏജൻസിയുടെ എ.ടി.എമ്മിൽ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയ ത് വിവിധ ബാങ്കുകളിലായി തുറന്നിരുന്ന നൂറുകണക്കിന് അക്കൗണ്ടുകൾ.  സൈബർ തട്ടിപ്പ്, ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾ വഴി എത്തിയ പണമാണ് ഈ അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വർഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മറ്റൊരു നിർണായക കണ്ണിയായി ഈ കണ്ടെത്തൽ.







ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുകയും, അതിലൂടെ വരുന്ന പണം പിൻവലിച്ച് നൽകിയാൽ കമ്മീഷൻ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പുകൾ ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. പുറമേ നോക്കുമ്പോൾ ചെറിയൊരു സാമ്പത്തിക ഇടപാടായി തോന്നാമെങ്കിലും, അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സൈബർ തട്ടിപ്പും ഹവാലയും ക്രിപ്റ്റോ കറൻസി ഇടപാടുകളും ഉൾപ്പെടുന്ന വലിയ അനധികൃത സാമ്പത്തിക ശൃംഖലയാണ്. ഇത്തരത്തിൽ മറ്റൊരാളുടെ ആവശ്യത്തിനായി തുറക്കുന്ന "വാടക ബാങ്ക് അക്കൗണ്ടുകൾ" അഥവാ മ്യൂൾ അക്കൗണ്ടുകളാണ് ബ്ലാക്ക് മണി വെളുപ്പിക്കാനും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മറച്ചുവെക്കാനും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.








പുതുപ്പാടി കൈതപ്പൊയിലിൽ കണ്ടെത്തിയ 800-ലധികം വാടക അക്കൗണ്ടുകൾ ഈ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. സാധാരണയായി ഇത്തരം സാമ്പത്തിക ഇടപാടുകൾ വലിയ നഗരങ്ങളെയാണ് കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ താമരശ്ശേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഇത്രയധികം മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയത് അന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വെറും രണ്ട് മാസത്തിനിടെ ഈ അക്കൗണ്ടുകളിലേക്ക് എത്തിയ പണം അതേ എ.ടി.എമ്മിലൂടെ പിൻവലിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിലൂടെ നടന്ന പണമിടപാടുകളുടെ ആകെ മൂല്യം ഇനിയും പൂർണമായി കണ്ടെത്താനുണ്ട്.








താമരശ്ശേരി, കൊടുവള്ളി, കൈതപ്പൊയിൽ മേഖലകൾ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും പൂർണമായി കണ്ടെത്താനായാൽ മാത്രമേ ഈ സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകൂ.

കോഴിക്കോട് റൂറൽ പരിധിയിലെ ചില മേഖലകളിൽ ഹവാല, സൈബർ തട്ടിപ്പ്, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളും ആ കേസുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസ് ദേശീയ അന്വേഷണ ഏജൻസികൾക്ക് കൈമാറിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ കണ്ടെത്തിയ കേസുകളുമായി ഈ കണ്ടെത്തലുകൾക്ക് ബന്ധം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും, വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടിത സാമ്പത്തിക ശൃംഖലയുടെ ഭാഗമായിരിക്കാമെന്നുമാണ് സൂചിപ്പിക്കുന്നത്.പലപ്പോഴും നിസാര മെന്നും, പോക്കറ്റ് മണി കിട്ടുമെന്നു മുള്ള പ്രലോഭനത്തിലാണ് യുവാക്കൾ ഈ മ്യൂൾ അക്കൗണ്ടുകളുടെ കൈമാറ്റം ചെയ്യുന്ന ത്.വലിയോരു സാമ്പത്തിക തട്ടിപ്പിന് ആണ് അറിയാതെ കൂട്ട് നിൽക്കുന്ന ത് എന്നറിയുമ്പോഴേ ക്കും പലരും കാരാഗൃഹത്തിൽ അകപ്പെട്ടു പോകും.

Post a Comment

0 Comments