LATEST

6/recent/ticker-posts

ഫ്രാൻസ് - മൊറോക്കോ ക്വാർട്ടർ പോരാട്ടം വിവാദത്തിൽ;മുഴുവൻ റഫറിമാരും അർജന്റീനക്കാർ,

ടെല്ലോ. മുമ്പ് ഒരു മത്സരത്തിൽ 10 ചുവപ്പ് കാർഡുകൾ പുറത്തെടുത്ത വിവാദ റഫറി യാണ് 





 നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ അർജന്റീനയിൽ നിന്നുള്ള റഫറിമാരെ മാത്രം നിയോഗിച്ചത് വിവാദമാവുന്നു.ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെയാണ് ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം.

പ്രശസ്ത അർജന്റീനൻ റഫറി ഫക്കുണ്ടോ ടെല്ലോ ആണ് മത്സരത്തിന്റെ പ്രധാന നിയന്ത്രണം. ജുവാൻ പാബ്ലോ ബെലാറ്റി, ഗബ്രിയേൽ ചാഡെ (അസിസ്റ്റന്റ് റഫറിമാർ), ഡാരിയോ ഹെരേര (നാലാം റഫറി), ക്രിസ്റ്റ്യൻ നവാരോ (റിസർവ് അസിസ്റ്റന്റ് റഫറി) എന്നിവരടങ്ങുന്നതാണ് സംഘം. 

 

ഈ ലോകകപ്പിൽ നടന്ന 96 മത്സരങ്ങളിൽ ആദ്യമായാണ് ഒരു മത്സരത്തിലെ അഞ്ച് റഫറിമാരും ഒരേ രാജ്യത്തുനിന്നുള്ളവരാകുന്നത്. ഫ്രാൻസിന്റെ മത്സരത്തിൽ അർജന്റീനൻ സംഘത്തെ നിയോഗിച്ചത് മുൻകൂട്ടി നിശ്ചയിച്ചുള്ള തീരുമാനമാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം ഉറപ്പിക്കാനുള്ള നീക്കമാണിതെന്നുമാണ് ആരാധകരുടെ വിമർശനം."


അർജന്റീനയും ഫ്രാൻസും തമ്മിലുള്ള പഴയ വൈര്യം നിലനിൽക്കെ, ക്വാർട്ടർ ഫൈനലിലെ റഫറിമാരുടെ തീരുമാനം വലിയ ചർച്ചയാകുമെന്നുറപ്പാണ്."
 
 

Post a Comment

0 Comments