LATEST

6/recent/ticker-posts

എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു- ടി.ജി മോഹൻദാസിനെതിരെ രൂക്ഷ വിമർശം

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ കർഫ്യൂ പ്രഖ്യാപിച്ച്‌ അവരെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് ആർഎസ്‌എസ് നേതാവ് ടി.ജി മോഹൻദാസിൻ്റെ പ്രസ്താവനക്കെതിരെ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും രൂക്ഷമായ വിമർശനം.


35 ദിവസം നീണ്ട ജന്തർ മന്തറിലെ സിജെപി സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. വിദ്യാർഥികള്‍ മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചാണ് കേന്ദ്രസർക്കാർ സമരത്തിന് മുന്നില്‍ മുട്ടുമടക്കിയത്.ഇതാണ് പ്രകോപനപരമായ പ്രസ്താവന ക്ക് കാരണമായത്






പത്രിക' എന്ന യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് വീഡിയോയിലാണ് മോഹൻദാസിന്റെ പരാമർശം.





'എനിക്ക് ഈ സിറ്റ്വേഷൻ കയ്യില്‍ കിട്ടിയാല്‍ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകള്‍ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും..So many things will happen'- ടി.ജി മോഹൻദാസ് പറഞ്ഞു.



ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറയുന്നുണ്ട്. ഗുജറാത്ത് കലാപം ഓര്‍ത്ത് നോക്കണം. ഗുജറാത്തിലെ പതിനാല് ജില്ലകളിലായിരുന്നു അന്ന് കലാപം. ഡല്‍ഹിയിലെ പോലെ ഒന്നര സ്‌ക്വയര്‍ കിലോമീറ്ററിലെ ബഹളമായിരുന്നില്ല. അന്ന് ഒരു അഡ്മിനിസ്ട്രേറ്റീവ് പരിചയവുമില്ലാത്ത നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയായിരുന്നു അത് ഹാന്‍ഡില്‍ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് പോലും മോദിയെ കയ്യൊഴിഞ്ഞു. മോദി ഒറ്റപ്പെട്ടു. എല്ലാം സഹിച്ച്‌ മോദി ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചു. ഗുജറാത്ത് പോലെ ഒരുപാട് കലാപങ്ങളും ബോംബേറുകളും കണ്ടയാളാണ് മോദിയെന്നും ടി ജി മോഹന്‍ദാസ് പറയുന്നു.




വളരെ രൂക്ഷമായും, പരിഹസിച്ചു മാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇയാൾക്കെതിരെ ആയിരക്കണക്കിന് ആളുകൾ രംഗത്ത് വന്നത്.

Post a Comment

0 Comments