ഓണത്തോടനുബന്ധിച്ച് വിവിധതരം ഭക്ഷ്യ കിറ്റുകൾ തയാറാക്കാനൊരുങ്ങുകയാണ് സപ്ലൈകോ. അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വ്യത്യസ്ത കിറ്റുകളാകും ഉണ്ടാവുക. 1,280 രൂപയുടെ സാധനങ്ങൾ 1,000 രൂപക്ക് നൽകുന്നതാണ് അത്തംകിറ്റ്. അരി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങളടങ്ങുന്ന 21 ഇനങ്ങൾ കിറ്റിലുണ്ടാകും. 1,880 രൂപ വിലയുള്ള 25 ഇനം സാധനങ്ങളടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപക്ക് നൽകും. തിരുവോണം കിറ്റിൽ 2,540 രൂപ വിലയുള്ള 30 ഇനം സാധനങ്ങളുണ്ടാകും. ഇത് 2,000 രൂപക്ക് കിട്ടും. കൂടാതെ, 374.50 രൂപവിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപക്ക് ലഭിക്കും.
"
സപ്ലൈകോ കിറ്റ് തയാറാക്കി റേഷൻകടകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്. 837 രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളത്. തിങ്കളാഴ്ച കിറ്റിൽ സാധനങ്ങൾ നിറച്ചുതുടങ്ങും. ഓഗസ്റ്റ് അഞ്ചുമുതൽ 10 വരെ റേഷൻകടകളിലേക്ക് എത്തിക്കും. 10 മുതൽ റേഷൻ 25 വരെ (ഉത്രാടദിവസം) വരെ കിറ്റു വാങ്ങാം."
0 Comments