ഫുട്ബോൾ കളി കാണാൻ വൈദ്യുതി കൂട്ടിന് ലീവ് അനുവദിച്ചു സർക്കാർ.ഇന്ന് പുലർച്ചെ നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിനാണ് കറണ്ട് കട്ട് ഒഴിവാക്കിയത് .പീക്ക് സമയത്തെ തടസം ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.
സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ട് വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. രാത്രി കാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. മഴ കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം വർധിക്കുമെന്നാണ് നിരീക്ഷണം"
0 Comments