സിരിയുടെ ഫീച്ചര്‍ ആസൂത്രിതമായ 'ജിഹാദി'ന്റെ ഭാഗം
ഭോപ്പാല്‍: ഐഫോണ്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണെന്നും,ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായും ആരോപണവുമായി ഉജ്ജയിനിലെ ഹിന്ദുത്വ പ്രവര്‍ത്തകനും ജ്യോതിഷിയുമായ പവന്‍ പഥക് രംഗത്ത്.
ആപ്പിളിന്റെ വിര്‍ച്വല്‍ വോയിസ് അസിസ്റ്റന്റായ സിനിമക്കെതിരെ യാണ് ആരോപണവുമായി ഇയാളടക്കമുളള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പരിഹാസങ്ങൾ ക്കും, ട്രോളുകൾ ക്കും കാരണമായി.
Also read- കേരളത്തിൽ. കാൽക്കോടിയോളം തൊഴിലില്ലാപട
സിരി ഹിന്ദുത്വ വിരുദ്ധമാണെന്നാണ് ഇവരുടെ ആരോപണം. 'ജയ് ശ്രീറാം' എന്ന് പറഞ്ഞാല്‍ സിരി മറുപടി നല്‍കുന്നില്ലെന്നതാണ് കാരണമായി പറയുന്നത്. അതേസമയം, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞാല്‍ മറുപടിയായി 'വ അലൈക്കുമുസ്സലാം' എന്ന് പറയുന്നുമുണ്ട്. സംഭവത്തില്‍ വിഎച്ച്പി ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തിയത്."
ഉജ്ജയിനിലെ ഹിന്ദുത്വ പ്രവര്‍ത്തകനും ജ്യോതിഷിയുമായ പവന്‍ പഥക് സിരിക്കെതിരെ ആരോപണവുമായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. സിരിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജിഹാദി അജണ്ടയുണ്ടെന്നുമാണ് ഇയാളുടെ ആരോപണം. ഹൈന്ദവതയെ ബഹുമാനിക്കാതെ മറ്റൊരു മതത്തിന് മാത്രം ബഹുമാനം കൊടുക്കുന്നു എന്നാണ് ഇയാളുടെ പരാതി. 15ഓളം ഐഫോണുകളില്‍ താന്‍ ഇക്കാര്യം പരീക്ഷിച്ചെന്നും ഒരു ഫോണില്‍ പോലും 'ജയ് ശ്രീറാ'മിന് സിരി മറുപടി നല്‍കുന്നില്ല. ഇന്ത്യ ആപ്പിളിന് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള വലിയ വിപണിയാണ്. അതിനാല്‍ എല്ലാ മതങ്ങളോടും തുല്യ ബഹുമാനമാണ് കമ്പനി കാണിക്കേണ്ടത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്താക്കളോട് ഐഫോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി"
ഐഫോണ്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ്. ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണ്. രാജ്യത്തുടനീളം കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ജയ് ശ്രീറാം എന്ന് പറയാത്തത് ഞങ്ങളോടുള്ള വഞ്ചനയാണ്. ഞങ്ങളുടെ ഡാറ്റ ആപ്പിളിന്റെ കൈവശമുണ്ട്. ഇത് ഞങ്ങള്‍ക്കെതിരായ ഗൂഢാലോചനയാണ്' -പഥക് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് കത്ത് നല്‍കിയിരിക്കുകയാണ്. 'ഒരു മതത്തിന് മാത്രം മുന്‍ഗണന നല്‍കുകയും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. 'അസ്സലാമു അലൈക്കും' എന്ന് പറയുമ്പോള്‍ മറുപടി നല്‍കുന്ന ഫീച്ചര്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ 'ജയ് ശ്രീറാം', 'ജയ് മഹാകാല്‍', 'ജയ് ശ്രീ ശ്യാം' തുടങ്ങിയ നമ്മുടെ ദേവീദേവന്മാരുമായി ബന്ധപ്പെട്ട അഭിവാദ്യങ്ങള്‍ക്കും അതേ രീതിയില്‍ മറുപടി നല്‍കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.' -വിഎച്ച്പി ഉജ്ജയിന്‍ ജില്ലാ പ്രസിഡന്റ് രാജേഷ് അഞ്ജന പറഞ്ഞു.
'നിങ്ങള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെങ്കില്‍ എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കണം. നിരവധി ഐഫോണ്‍ ഉപയോക്താക്കള്‍ പരാതികളുമായി ഞങ്ങളെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇടപെടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്' -ഇയാള്‍ പറഞ്ഞു. സിരിയുടെ ഫീച്ചര്‍ ആസൂത്രിതമായ 'ജിഹാദി'ന്റെ ഭാഗമാണെന്നും ഹിന്ദു മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വിഎച്ച്പി പറയുന്നു. സംസ്ഥാനത്തെ എല്ലാ ആപ്പിള്‍ സ്റ്റോറുകളും അടച്ചുപൂട്ടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരിക്കുകയാണ്."
.
0 Comments