തിരുവനന്തപുരം: സംസ്ഥാനത്ത് അഭ്യസ്തവിദ്യരായവരുടെ തൊഴിലില്ലായ്മ അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് സൂചന നൽകി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കണക്കുകൾ. സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലായി നിലവിൽ കാൽക്കോടിയോളം ഉദ്യോഗാർത്ഥികളാണ് തൊഴിലിനായി കാത്തിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെ ഏറ്റവും പുതിയ രേഖകൾ പ്രകാരം (ജൂൺ 24 വരെ) 23,58,194 പേർ ജോലി ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത് കാത്തിരിപ്പിലാണ്.
Also read- ജൂലൈ 5 മുതൽ ബീഫിന് വില കൂടും
ഉയർന്ന പ്രൊഫഷണൽ ബിരുദധാരികൾ മുതൽ അഞ്ചാം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർ വരെ ഈ പട്ടികയിലുണ്ട്.
യോഗ്യത അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഒറ്റനോട്ടത്തിൽ:
പ്ലസ് ടു യോഗ്യതയുള്ളവർ (ഏറ്റവും കൂടുതൽ): 12,54,372 പേർ
ബിരുദാനന്തര ബിരുദവും പ്രൊഫഷണൽ യോഗ്യതയും: 1,35,582 പേർ
ഐ.ടി.ഐ (ITI) പാസായവർ: 86,168 പേർ
പോളിടെക്നിക് യോഗ്യതയുള്ളവർ: 35,384 പേർ
എഞ്ചിനീയർമാർ: 29,766 പേർ
ഡോക്ടർമാർ: 8,333 പേർ
എം.ബി.എ (MBA) ബിരുദധാരികൾ: 5,720 പേർ
ഇതര സാങ്കേതിക വിദ്യാഭ്യാസം നേടിയവർ: 2,886 പേർ.അഞ്ചാം ക്ലാസിന് താഴെ യോഗ്യതയുള്ളവർ: 6,728 പേർ
താൽക്കാലിക നിയമനങ്ങൾ പോലും വഴിപാടാവുന്നു
ഉദ്യോഗാർത്ഥികളുടെ എണ്ണം കോടികളിലേക്ക് അടുക്കുമ്പോഴും എക്സ്ചേഞ്ചുകൾ വഴി നടക്കുന്ന നിയമനങ്ങൾ വെറും നാമമാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആകെ 1,18,786 പേർക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും വെറും 6 മാസത്തെ താൽക്കാലിക നിയമനങ്ങൾ മാത്രമാണ്.
സർക്കാർ വകുപ്പുകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലെ സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കുമെന്ന് അധികൃതർ ആവർത്തിച്ച് പ്രഖ്യാപിക്കാറുണ്ടെങ്കിലും, ഇതൊന്നും കൃത്യമായി നടപ്പാക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉദ്യോഗാർത്ഥികൾക്കിടയിൽ ശക്തമാണ്
.
0 Comments