LATEST

6/recent/ticker-posts

അടിയന്തരാവസ്ഥ യോ?പവർകട്ടിനെതിരെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ചു കേരളാപൊലീസ്.സത്യം വിളിച്ചു പറയുന്നത് ഫാസിസ്റ്റ് ഭരണകൂടങ്ങളാണെന്ന് നായിക ക്ക് നാൽപ്പത് വട്ടം പറയുന്ന വർ ഭരിക്കുന്ന സംസ്ഥാനത്ത് പോലീസ് രാജോ എന്ന ചോദ്യം ആണ് ഉയരുന്നത്.
സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പവർകട്ടിനെതിരെ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് താണ് ഏറ്റവും അവസാനത്തെ സംഭവം.ആലപ്പുഴ ലജ്നത്ത് വാർഡ് സ്വദേശി അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. വിദേശത്തുള്ള ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അസാധാരണ നടപടി. വാര്‍ത്ത വന്നതിന് പിന്നാലെയാണ് അഹമ്മദ് കബീറിന് പൊലീസ് ഫോണ്‍ തിരികെ നല്‍കിയത്."സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ പോലീസ് നടപടി ചോദ്യം ചെയ്യപ്പെടുന്നതാണ് കാണാൻ കഴിയുന്നത്.


രാത്രികാലങ്ങളിൽ നിരന്തരം കറന്റ് പോകുന്നതുമൂലം കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടാണ് താൻ ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നാണ് അഹമ്മദ് കബീർ ഒരു ചാനലിനോട് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വീട് ഒരു തോടിന്റെ സമീപത്തായതിനാൽ അവിടെ കടുത്ത കൊതുക് ശല്യവുമുണ്ട്. രാത്രി പത്തരയ്ക്കും പിന്നീട് പുലർച്ചെ രണ്ടരയ്ക്കും കറന്റ് പോയതോടെ തന്റെ മൂന്ന് ചെറിയ മക്കളെയും ഒരു പോർട്ടബിൾ ഫാനിന്റെ ചുവട്ടിലിരുത്തി ഉറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുമ്പെങ്ങുമില്ലാത്ത വിധം കറന്റ് പോകുന്നുണ്ടെന്നും, ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നുമാണ് വിഡിയോയിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടത്."
 


ജന്തർ മന്തറിൽ സമരം ചെയ്ത വരേ വെടിവെച്ചു കൊല്ലുമെന്നും ബലാത്സംഗം ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ത്രീ കളും പെൺകുട്ടി കളും ആണ് ഡൽഹിയിൽ സമരത്തിന് പോവുന്നത് എന്നും പരസ്യമായി ചാനലിൽ പരസ്യമായി പറഞ്ഞ സംഘ് പരിവാറുകാരനെതിരെ ഇത് വരേ ഒരു ചെറു വിരൽ അനക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പ്, പോലിസ്, വൈദ്യുതി കട്ടിന്റെ അവസ്ഥ പോസ്റ്റ് ചെയ്തത് വലിയ തെറ്റായി കാണുന്നത് ഇരട്ട ത്താപ്പും തികച്ചും പക്ഷപാതിത്വവുമാണെന്ന വിമർശനം ആണ് ഉയരുന്നത്.

പൊലിസിൻ്റെ ഈ ശുഷ്കാന്തി ജനം തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണമെന്നും പ്രതികരണം ഉയരുന്നു 
 

Post a Comment

0 Comments