താമരശ്ശേരി:വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് ബാലുശ്ശേരിയിൽ പിടിയിലായ തിന് പിന്നാലെ സമാന രീതിയിൽ താമരശ്ശേരി യിലും തട്ടിപ്പ്.
മലബാർ ഗോൾഡിൻ്റെ ലോഗോ പതിച്ച വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച. രണ്ടു പേർക്കെതിരെയാണ് താമരശ്ശേരി യിൽ കേസെടുത്തത്.
ചൊവ്വാഴ്ച കോഴിക്കോട് മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് താമരശ്ശേരിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാനായി എത്തിയ രണ്ടു പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രവർത്തിക്കുന്ന സൂര്യാ ഫൈനാൻസ് എന്ന സ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വെക്കാൻ ശ്രമിച്ചത്. ആഭരണങ്ങളിൽ 22ct,916 Purity, HUlD മാർക്കും, മലബാർ ഗോൾഡിൻ്റെ മുദ്രയും പതിച്ചിരുന്നു.
ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങിയതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ പണയം വെക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണ് എന്ന് തിരിച്ചറിഞ്ഞത്.ഉടൻ തന്നെ മലബാർ ഗോൾഡ് അധികൃതരെ വിവരമറിയിച്ചു.
തങ്ങളുടെ ലോഗോ വ്യാജമായി ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നതിനെതിരെ മലബാർ ഗോൾഡ് അധികൃതർ താമരശ്ശേരിയിൽ എത്തി പോലീസിൽ പരാതി നൽകി.
ഇതേ തുടർന്ന് കോഴിക്കോട് സ്വദേശി നൗഷാദ്, താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഗിരിജ എന്നിവർക്കെതിരെ യാണ് കേസെടുത്തത്.
സമാന രൂപത്തിലുള്ള സ്വർണം പണയം വെച്ച് കഴിഞ്ഞ ദിവസം യുവാവ് താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ താമരശ്ശേരി ചുങ്കം, തച്ചം പൊയിൽ ബ്രാഞ്ചുകളിൽ നിന്നും 16 ലക്ഷത്തിൽ അധികം രൂപ തട്ടിയെടുത്തിരുന്നു, സഹകരണ ബാങ്കുകളിലും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുന്ന വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്.
കോഴിക്കോട് സ്വദേശിയായ നൗഷാദ് കൊടുത്തു വിട്ട വ്യാജ സ്വർണമാണ് ഗിരിജ പണയം വെക്കാനായി സ്ഥാപനത്തിൽ എത്തിയത്.സംശയം തോന്നിയ സ്ഥാപന ഉടമ സമീപത്തെ ജ്വല്ലറിയിൽ എത്തിച്ച് പര
ശോധിച്ചപ്പോഴാണ് ലോഗോ വ്യാജമാണെന്ന് മനസ്സിലായത്.ബുധനാഴ്ച മലബാർ ഗോൾഡിൽ നിന്നും വിൽപ്പന നടത്തിയ വളയിൽ പതിച്ച ലോഗോയും സീരിയൽ നമ്പറുമായിരുന്നു വ്യാജ സ്വർണാഭരണത്തിൽ പതിച്ചത്.സ്ത്രീയെ ചോദ്യം ചെയ്തപ്പോൾ പരസ്പപര വിരുദ്ധമായിരുന്നു സംസാരിച്ചത് ,പിന്നിട് ഇവർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
0 Comments