LATEST

6/recent/ticker-posts

താലൂക്ക്ആശുപത്രിയിലേക്ക് വിളിച്ചാൽഫോൺ എടുക്കുന്നില്ല,ആശുപ്പത്രിക്കെതിരെ, ഡി.എം.ഒക്ക് പരാതിനൽകി.

താമരശേരി: ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉള്ള ലാന്റ് ഫോണിലേക്ക് വിളിച്ചാൽ എടുക്കുന്നില്ല എന്ന പരാതി. ഇത് കാരണം
മാധ്യമ പ്രവർത്തകർക്കും, രോഗികളുടെ ബന്ധുക്കൾക്കും, ആശുപത്രിയിലെ വിവരങ്ങൾ അറിയാൻ നിർവ്വാഹമില്ല. ഡോക്ടർമാരുടെ സേവനത്തെ പറ്റി യോ, അപകടത്തിൽ പെട്ട് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച വരെ കുറിച്ചോ ഉള്ള വിവരങ്ങൾ അറിയാൻ കഴിയാതെ കുഴങ്ങുന്നു. ഫോൺ എടുക്കാത്ത കാര്യത്തെ കുറിച്ച്, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ക്കും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും മാധ്യമ പ്രവർത്തകർ അടക്കം പരാതി നൽകിയിരുന്നു. എന്നിട്ടും പ്രശ്നത്തിന് പരിഹാരം കാണുന്നില്ല. ജില്ലയിലെ മിക്ക താലൂക്ക്ആശുപ്പത്രികളിലേയും,ഗവ:മെഡിക്കൽ കോളേജിലേയും ഒ.പി. സേവനത്തെ പറ്റി അറിയാൻ ഉള്ള സംവിധാനം നിലവിൽ ഉണ്ട്. എന്നാൽ താമരശേരി താലൂക്ക് ആശുപത്രിയിലെ ഒ.പി.വിഭാഗത്തെ കുറിച്ചറിയാൻ നിലവിൽ മാർഗ്ഗമില്ല

Post a Comment

0 Comments