ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുന്നതിൽ കോടതിയും പരാജയപ്പെട്ടാൽ തങ്ങളെന്ത് ചെയ്യും എന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ഇൻഡ്യ സഖ്യം . കേന്ദ്ര തെഞ്ഞെടുപ്പ് കമീഷനെതിരെ ഇൻഡ്യ സഖ്യം ചീഫ് ജസ്റ്റിസിനയച്ച കത്തിലാണ് ഇത്തരമൊരു ചോദ്യമുയർത്തിയത്. ആറ് പേജുള്ള കത്തിന്റെ പൂർണരൂപം കോൺഗ്രസ് പുറത്തുവിട്ടു. കോടതിയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതിൽ കോടതിയുടെ പങ്ക് കോടതി വഹിക്കണം. കോടതിയെ തങ്ങൾ ചോദ്യം ചെയ്യുന്നില്ല. എല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോഴാണ് കോടതിയെ സമീപിക്കുക. എന്നാൽ, കോടതിയും പരാജയപ്പെട്ടാൽ തങ്ങളെന്ത് ചെയ്യും?
Also read-
വല്ലാത്തൊരു പറ്റലാണല്ലോ പറ്റിയത്! 10 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി കുടുങ്ങിയത് ഒരൊറ്റ വീഡിയോയിലൂടെ!
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ഉയർന്നുവരുന്ന ആശങ്കകളോട് പ്രതികരിക്കുന്നതിൽ കോടതി പരാജയപ്പെട്ടാൽ അത് ജനാധിപത്യത്തിന്റെ സമ്പൂർണ തകർച്ചയുമായിരിക്കും. എല്ലാം പരാജയപ്പെടുമ്പോഴും കോടതിയിൽ ഇപ്പോഴും ജനം വിശ്വാസമർപ്പിക്കുന്നുവെന്നും ഇൻഡ്യ സംഖ്യം ഓർമിപ്പിച്ചു.
"
0 Comments