ന്യൂഡൽഹി:രാജ്യത്ത് e20 ഇന്ധനം വ്യാപിപ്പിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഇനി ഇ30യിലേക്ക് മാറാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. 2030നകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിനിടയിൽ പുറത്തു വന്ന പഠനം വാഹന ഉടമകളുടെ ആശങ്ക ശരിവെക്കുന്നു.
രാജ്യത്താകമാനം ഇ20 പെട്രോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപിപ്പിച്ചു കഴിഞ്ഞതിനു പിന്നാലെ ഇ30യിലേക്കാണ് കേന്ദ്രസര്‍ക്കാറിന്റെ നോട്ടം. ഇതിനിടെ ചില നിര്‍ണായക പഠനഫലങ്ങള്‍ കൂടി പുറത്തു വരികയാണ്. ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയത്.ഇ10 പെട്രോള്‍ ഉപയോഗിക്കുന്ന കാറുകളില്‍ ഇ20 ഉപയോഗിച്ചാല്‍ ഫ്യൂവല്‍ സിസ്റ്റത്തിന് തകരാറുണ്ടാവുമെന്ന് പഠനത്തിൽ കണ്ടെത്തി.
എന്‍ജിന്‍ പരിശോധനയില്‍ ബിഎസ് 4 എന്‍ജിന്‍ തൃപ്തികരമായ പെര്‍ഫോമന്‍സ് നല്‍കിയെങ്കിലും,. ബിഎസ് 6 ടര്‍ബോ ചാര്‍ജ് എന്‍ജിനില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 265 മണിക്കൂര്‍ ടെസ്റ്റിനൊടുവിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.ഇതിനൊപ്പം ഹോസുകള്‍ ഉള്‍പ്പടെയുള്ള വാഹനഘടകങ്ങള്‍ക്കും തകരാറുണ്ടാവാന്‍ സാധ്യതയുണ്ട്."
"ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം പുതിയ വാഹനങ്ങള്‍ക്ക് തകരാറുണ്ടാവില്ലെന്നാണ് പഠനഫലങ്ങളെല്ലാം പറയുന്നത്. എന്നാല്‍, 2023ന് മുമ്പുള്ള വാഹനങ്ങളില്‍ ഇത് തകരാറുണ്ടാക്കുമെന്നാണ് ആശങ്ക. ശൈത്യകാലത്ത് ഇത് പല പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന് വാഹന ഉടമകള്‍ പരാതി പറയുന്നുണ്ടെങ്കിലും നിര്‍മാതാക്കള്‍ ഇത് നിഷേധിക്കുകയാണ്."ഇത് വാഹന ഉടമകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്തു വരികയാണ്.
.
0 Comments