LATEST

6/recent/ticker-posts

ചുരം മണ്ണിടിച്ചിൽ സാധ്യത;യാത്ര ക്കാർ ശ്രദ്ധിക്കുക

താമരശേരി:​ചുരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയും മഞ്ഞും തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചുരത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാഴ്ച്ചകൾ കാണാനോ വിശ്രമിക്കാനോ വേണ്ടി വശങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നത് ഒഴിവാക്കുക. ചുരത്തിലൂടെയുള്ള രാത്രിയാത്രകൾ പരമാവധി കുറയ്ക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ചുരം പാത ഉപയോഗിക്കാനും ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.