LATEST

6/recent/ticker-posts

അന്യായ അറസ്റ്റ്: എസ്‌ഡിപിഐ പ്രതിഷേധിച്ചു*

താമരശ്ശേരി:വർഷങ്ങൾക്കു മുമ്പ് നടന്ന കാരാടി ബാർ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് എസ്‌ഡിപിഐ കാരാടി ബ്രാഞ്ച് കമ്മിറ്റി അംഗം മുഹമ്മദ് അലി കാരാടിയെ സമൻസ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെയും മുൻകൂർ അറിയിപ്പുകളില്ലാതെയും അറസ്റ്റ് ചെയ്ത താമരശ്ശേരി പോലീസിന്റെ നടപടിയിൽ എസ്‌ഡിപിഐ കാരാടി ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.





ലഹരിക്കെതിരെ "ഓപ്പറേഷൻ തൂഫാൻ" എന്ന പേരിൽ പ്രചാരണം നടത്തുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടുള്ള അവരുടെ ആത്മാർത്ഥതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.






ജനാധിപത്യപരമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പഴയ കേസുകൾ ഉയർത്തിക്കാട്ടി പ്രവർത്തകരെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണമെന്നും, മുഹമ്മദ് അലി കാരാടിക്കെതിരായ നടപടികൾ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് അബൂബക്കർ കോയ അധ്യക്ഷത വഹിച്ചു. സലീം കാരാടി, ഇല്യാസ് കാരാടി, നാസർ എന്നിവർ സംസാരിച്ചു.