LATEST

6/recent/ticker-posts

വീണതല്ല.... കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി അഴുക്കുചാലില്‍ വീണ സംഭവത്തില്‍ ട്വിസ്റ്റ്

കോഴിക്കോട്: അഴുക്കുചാലില്‍ ഇതര സംസ്ഥാന തൊഴിലാളി കുടുങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. തൊഴിലാളി അപകടത്തില്‍ പെട്ടതല്ലെന്നും ഓവുചാലില്‍ ഒളിച്ചതാണെന്നുമാണ് കണ്ടെത്തല്‍.ജോലിക്കായി കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് സുഹൃത്തുക്കളുമായി വഴക്കിട്ട് കോഴിക്കോട്ട് ഇറങ്ങി അഴുക്കുചാലില്‍ ഒളിക്കുകയായിരുന്നു. ഇന്നലെയാണ് കോഴിക്കോട്ടെ നഗര മധ്യത്തിലെ ഓടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയും സമീപത്തെ സ്ലാബ് പൊളിച്ച് ഇയാളെ പുറത്തെത്തിക്കുകയും ആയിരുന്നു. അവശനിലയില്‍ ആയ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാള്‍ സ്വദേശിയായ അജയ് ഉറവ് ആണ് കുടുങ്ങിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു.







എന്നാല്‍ തൊഴിലാളി അപകടത്തില്‍ പെട്ടതല്ലെന്നും ഓവുചാലില്‍ ഒളിച്ചതാണെന്നുമാണ് കണ്ടെത്തല്‍. ബംഗാളില്‍ നിന്നും കണ്ണൂരിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ കോഴിക്കോട് വെച്ച് ഇയാളും സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായി. തുടര്‍ന്ന് അജയ് ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയും സഹൃത്തുക്കള്‍ കാണാതിരിക്കാന്‍ സ്ലാബിനടിയില്‍ ഒളിക്കുകയുമായിരുന്നു. സുഹൃത്തുക്കള്‍ തിരച്ചില്‍ അവസാനിപ്പിച്ചതായി കണ്ടെങ്കിലും പിന്നീട് തിരിച്ച് കയറാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. അവശനായ അജയ് കൈകള്‍ പുറത്തേക്ക് കാണിച്ചതോടെ നാട്ടുകാരെത്തി ഇയാളെ പുറത്തെടുത്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് അജയ്യുടെ സുഹൃത്തുക്കളും കോഴിക്കോടെത്തിയിട്ടുണ്ട്.