LATEST

6/recent/ticker-posts

നാടുകാണിച്ചുരത്തിലെ ജാറത്തിന് നേരേ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം

എടക്കര: നാടുകാണിച്ചുരത്തിലെ ജാറത്തിന് നേരേ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം. ജാറത്തിന്റെ മേല്‍ക്കൂരയും നടത്തിപ്പുകാരൻ വിശ്രമിക്കാനായി നിർമിച്ചിട്ടുള്ള ഷെഡും ഇരിപ്പിടങ്ങളും കാട്ടാനക്കൂട്ടം തകർത്തെറിഞ്ഞു.വഴിക്കടവ് ആനമറി ഇർഷാദുല്‍ മുസ്ലിമിൻ സംഘമാണ് നാടുകാണിച്ചുരത്തിലെ മഖാം പരിപാലിക്കുന്നത്.





ഇതിന് പുറമെ അന്തർ സംസ്ഥാന പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ബോർഡുകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് കാട്ടാനകള്‍ പരാക്രമം നടത്തിയത്.

നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അയൂബ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴ ആരംഭിച്ചതോടെ ഭക്ഷ്യലഭ്യത കൂടിയതാണ് നാടുകാണിച്ചുരം പാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വർധിക്കാൻ കാരണം.