താമരശ്ശേരി:അപകടാവസ്ഥയിലു ള്ള കെട്ടിടം പൊളിച്ചു മാറ്റണം. പഞ്ചായത്ത് നോട്ടീസ് നൽകി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മിനി സിവിൽ സ്റ്റേഷന് മുന്നിലായി നിലകൊള്ളുന്ന ജീർണാവസ്ഥയിലുള്ളതും ഒന്നാം നാം നില സീലിംഗ് പൊളിഞ്ഞു വീണ നിലയിലും താഴത്തെ നിലയിലെ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുള്ളതുമായ കെട്ടിടം അപകട നിലയിലാണെന്ന് വാർത്ത യെ തുടർന്നാണ് അധികൃതരുടെ നടപടി.ഈദ്യോഗസ്ഥർ കെട്ടിടം പരിശോധന നടത്തി യിരുന്നു.
ഏഴു ദിവസത്തിനകം കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്മെന്റിൽ നിന്നുള്ള സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അടിയന്തിരമായി കെട്ടിടം പൊളിച്ചു നീക്കണമെന്നും കെട്ടിട ഉടമയായ അബ്ദുൽ ഫത്താഹ് തങ്ങൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.