LATEST

6/recent/ticker-posts

കേരളത്തിന്റെ വിധി ഇന്നറിയാംരാവിലെ എട്ടിന് ,വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും.

തിരുവനന്തപുരം: ഇന്നറിയാം  കേരളം ആര് ഭരിക്കുമെന്ന്.ഒരു മാസമായി കേരളം കാത്തിരുന്ന ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ട് മണിക്ക് സ്ട്രോങ് റൂമുകൾ ‍തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും.





തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8.30ഓടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും."

കേരളത്തിനൊപ്പം പശ്ചിമ ബം​ഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്ന് നടക്കും