LATEST

6/recent/ticker-posts

ബംഗാൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ;മമത അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

ബംഗാളിലെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച്‌ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (International Court of Justice) സമീപിക്കാൻ മമത ബാനർജി ഒരുങ്ങുന്നതായി ബംഗാളിലെ പ്രമുഖ ദിനപത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജനാധിപത്യ സ്ഥാപനങ്ങള്‍ പക്ഷം പിടിച്ച തിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടന്നതെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്നും ശക്തമായ പ്രതിപക്ഷമായി തൃണമൂല്‍ മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



"ഭയമില്ലാത്തവരും ജന്മനാടിനെ സ്നേഹിക്കുന്നവരും സ്വാഭാവികമായും ഒന്നിക്കും. അതിന് ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല. ഞാൻ അധികാരത്തില്‍ ഇരുന്നപ്പോള്‍ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ഇന്ന് എന്റെ പ്രവർത്തകർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്."

അതേസമയം, ബംഗാളിലെ വിജയം ദേശീയതലത്തില്‍ തന്നെ വലിയ ആഘോഷമാക്കുകയാണ് ബിജെപി. രാജ്യമെമ്പാടുമുള്ള പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.