കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന വോട്ടർ പട്ടികയുടെ സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികള്‍ക്ക് നേതൃത്വം നല്‍കിയ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേഷ്ടാവായി നിയമിച്ചു.
സർക്കാർ കണക്കുകള്‍ പ്രകാരം, പരിശോധനയ്ക്ക് പിന്നാലെ 27 ലക്ഷത്തിലധികം വോട്ടർമാരെ അയോഗ്യരായി പ്രഖ്യാപിക്കുകയും 60 ലക്ഷത്തിലധികം പേരുടെ വിവരങ്ങള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആയിരുന്നു.
1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്തയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിന് നടപടികള്‍ക്കായുള്ള സ്പെഷ്യല്‍ റോള്‍ ഒബ്സർവറായി നിയമിച്ചിരുന്നു. പിന്നീട്, എസ്‌ഐആർ പ്രവർത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തിയ കമ്മീഷൻ, നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രത്യേക നിരീക്ഷക ചുമതലയും ഏല്‍പ്പിച്ചു.
ഇത്തരം ഉപകാരങ്ങൾ കേന്ദ്ര സർക്കാർ വിരമിച്ച നിരവധി പേർക്ക് നൽകിയ ഓർമ്മിച്ചു സോഷ്യൽ മീഡിയയിൽ ധാരാളം പേർ രംഗത്ത് വന്നിട്ടുണ്ട്.
ഇതിനിടയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തും, അത് വെച്ച് അദ്ദേഹത്തെ ബി.ജെ.പിയിലെത്തിച്ചതും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നുണ്ട്.