LATEST

6/recent/ticker-posts

*_താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഹൈടെക് സീ-ആം എക്സറേ യൂണിറ്റ്, ദന്തൽ എക്സറേ യൂണിറ്റ്, ഇസിജി മെഷീൻ എന്നിവ പ്രവർത്തന സജ്ജമായി_*


താമരശ്ശേരി.മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ നിരന്തര ഇടപെടലിൻ്റെ ഭാഗമായി ഹൈടെക് സീ-ആം എക്സറേ മെഷീൻ, ദന്തൽ എക്സറേ യൂണിറ്റ്, ഇ.സിജി മെഷീൻ, ഹോർമോൺ അനലൈസർ മെഷീൻ എന്നിവ പ്രവർത്തനസജ്ജമായി.







 ദേശീയപാതയിൽ കോഴിക്കോടിനും വൈത്തിരിക്കുമിടയിൽ കിടത്തി ചികിത്സ സൗകര്യമുള്ള 24 മണിക്കൂറും പ്രവർത്തനസജ്ജമായ കാഷ്വാലിറ്റി യൂണിറ്റുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വാഹനാപകടങ്ങളിലും മറ്റും എല്ലിന് പരിക്ക് സംഭവിച്ച് അടിയന്തിര ചികിത്സക്ക് വരുന്ന രോഗികൾക്ക് കമ്പി, പ്ലേറ്റ് തുടങ്ങിയ സ്ഥാപിച്ച് ശസ്ത്രക്രിയ നടത്തുന്നതിനും അതിൻ്റെ അലൈൻമെൻറും മറ്റും ശരിയായ രീതിയിൽ സംവിധാനം ചെയ്യുന്നതിനും വേണ്ടി ഉപയോഗിക്കുന്ന
സീ-ആം(C-ARM)എക്സറേ യൂണിറ്റും, ദന്തൽ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട രോഗികൾക്ക് ആധുനിക രീതിയിലുള്ള ദന്തൽ എക്സറേ മെഷീൻ യൂണിറ്റ്. ഇസിജി യൂണിറ്റ് എന്നിവ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഇടപെടലിൻ്റെ ഭാഗ മായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ താമരശ്ശേരി ബ്രാഞ്ചിൻ്റെ സഹകരണത്തോടെ ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ട് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പദ്ധതികൾ പൂർത്തീകരിച്ചത്.ഇതോടൊപ്പം കേന്ദ്ര സർക്കാർ ഗ്രാൻ്റ് 8 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയിലുള്ള ഹോർമോൺ അനലൈസർ യൂണിറ്റും താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുകയാണ്. 







വിവിധ യന്ത്ര യൂണിറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച ഒ.പി കൗണ്ടറിൻ്റെ സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി വനജയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.ഇന്ത്യയിലെ മികച്ച ദേശസാൽകൃത ബാങ്കുകളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന യൂണിയൻ ബാങ്കിൻ്റെ സാമൂഹിക പ്രതി ബദ്ധതയുടെ ഭാഗമായി സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ മറ്റ് സ്ഥാപനങ്ങൾ മാതൃകയാക്കേണ്ടതാണെന്ന് ബ്ലോക്ക് പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റസീന സിയ്യാ ലി, വൈസ് പ്രസിഡൻ്റ് നവാസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ. വി.ആർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഗിരീഷ് കുമാർ, മുഹമ്മദ് വട്ടപറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗം ആസാദ് കാരാടി, ബിന്ദു ആനന്ദ്, യൂണിയൻ ബാങ്ക് കോഴിക്കോട് റീജിയണൽ ഹെഡ് ദിനേഷ്.ബി, ഡെപ്യൂട്ടി റീജിയണൽ ഹെഡ് സന്ദീപ്.ടി.വി, ബ്രാഞ്ച് മാനേജർ ബിൻസിത, എ.അരവിന്ദൻ, പി സി.ഹബീബ് തമ്പി, വി.കെ.അഷ്റഫ്, ഹാരിസ് അമ്പായത്തോട്, എം സി. നാസിമുദ്ധീൻ, റാഷി താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ സ്വാഗതവും ഡോ.റഷീദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments