ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മ 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 9.7 ദശലക്ഷം (97 ലക്ഷം) പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നു.
മെയ് 21ലെ കണക്കനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ @bjp4india-ക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിലായ @incindia-ക്ക് ഏകദേശം 13.2 ദശലക്ഷം (1.32 കോടി) ഫോളോവേഴ്സാണുള്ളത്. ആം ആദ്മി പാർട്ടിയുടെ പേജിന് (@aamaadmiparty) ഏകദേശം 1.9 ദശലക്ഷം (19 ലക്ഷം) ഫോളോവേഴ്സാണുള്ളത്."
സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ ആർടിഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ 'പാറ്റകളെപ്പോലെ' ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള ഡിജിറ്റൽ പ്രതിഷേധമെന്നോണമാണ് മേയ് 16ന് കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്.
'മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി' എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്."