മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി.'പപ്പാ, അങ്ങയുടെ സ്വപ്നമായിരുന്ന നൈപുണ്യമുള്ളതും, സമൃദ്ധമായതും, ശക്തവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തം ഞാൻ പൂർണ്ണമായും ഏറ്റെടുക്കുന്നു. അങ്ങയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പമുണ്ടാകും.' തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ ഒരു സന്ദേശമാണ് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
തന്റെ പോസ്റ്റിനൊപ്പം രണ്ട് ചിത്രങ്ങളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് രാജീവ് ഗാന്ധിക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലത്തെ ചിത്രമാണ്"
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുസ്മരിക്കുകയും ഡൽഹിയിലെ 'വീർ ഭൂമി'യിലുള്ള സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നതിരുന്നു."