LATEST

6/recent/ticker-posts

സാമൂഹിക ഉച്ചനീചത്വങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുക്കണം-സിപിഎ ലത്തീഫ്

തിരുവനന്തപുരം: നിരന്തരമായ പോരാട്ടങ്ങളിലൂടെ പിഴുതെറിഞ്ഞ സാമൂഹിക ഉച്ചനീചത്വങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 







പുതുയുഗ പിറവി സാധ്യമാക്കുമെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തിയ വി ഡി സതീശന്‍ സത്യപ്രതിജ്ഞാ വേളയില്‍ വടശ്ശേരി ദാമോധരന്‍ സതീശന്‍ മേനോന്‍ എന്ന് ജാതിപേര് ചൊല്ലിയത് കേവലം ആലങ്കാരിക പ്രയോഗമല്ല. ഇത് എന്തിനാണെന്ന് ഗൗരവതരമായി ചിന്തിക്കണം. ഇത് അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ വെല്ലുവിളിക്കുന്ന വന്ദേമാതരത്തിലെ വിവാദമായ വരികള്‍ മുഴുവനായി ചൊല്ലിയത് പ്രതിഷേധാര്‍ഹമാണ്. ഈ വരികള്‍ ജവര്‍ഹര്‍ലാല്‍ നെഹ്രു പോലും ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനും ഇതേ നിലപാടാണ്. ഈ നിലപാട് തന്നെയാണോ വി ഡി സതീശനെന്ന് അദ്ദേഹം വ്യക്തമാക്കണം.









 രാഷ്ട്രീയം സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാകണം. പല വിഷയങ്ങളിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍ അഭ്യസ്ഥ വിദ്യരായവരുടെ തൊഴിലില്ലായ്മ, ലഹരി വ്യാപനം, ഉപരിപഠന സാധ്യത കുറവ്, ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക, യുവ സംരംഭകരുടെ കുറവ് തുടങ്ങി നിരവധിയായ പ്രതിസന്ധികളാണ് യുവതലമുറ നേരിടുന്നത്. ഏകാധിപത്യത്തിനെതിരേ ജനാധിപത്യവും വിദ്വേഷത്തിനെതിരേ മാനവികതയും വിഭജനത്തിനെതിരേ ഐക്യവും സ്വാര്‍ഥതയക്കെതിരേ സേവനവുമായിരിക്കും യങ് ഡമോക്രാറ്റ്‌സിലൂടെ തലമുറയ്ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.









 ദാര്‍ശനികത, ധൈര്യം, അച്ചടക്കം തുടങ്ങിയ സവിശേഷ ഗുണങ്ങളുള്ള യുവ തലമുറ ലോകം കീഴടക്കുമെന്നും സിപിഎ ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ എം ജയരാജന്‍ അധ്യക്ഷത വഹിച്ചു. യങ് ഡെമോക്രാറ്റ്‌സ് ദേശീയ ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ രേണു സിംഗ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി പ്രഖ്യാപനം നടത്തി. യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കണ്‍വീനര്‍ കെ എ മുഹമ്മദ് ഷെമീര്‍ വിഷന്‍ പേപ്പര്‍ അവതരിപ്പിച്ചു. യങ് ഡമോക്രാറ്റ്‌സ് നാഷണല്‍ ഇന്‍ ചാര്‍ജ് അജ്മല്‍ ഇസ്മാഈല്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംഘാടക സമിതി ചെയര്‍മാന്‍ അഷ്‌റഫ് പ്രാവച്ചമ്പലം, യങ് ഡമോക്രാറ്റ്‌സ് കേരള സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ എം എം താഹിര്‍ സംസാരിച്ചു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, യങ് ഡമോക്രാറ്റ്‌സ് ദേശീയ ഓര്‍ഗനൈസിങ് കമ്മിറ്റി അംങ്ങളായ ഫാത്തിമ റഷീദ്, അഡ്വ. ആദില്‍ ഹുസൈന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, സി ഐ മുഹമ്മദ് സിയാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി സംബന്ധിച്ചു. യൂത്ത് അസംബ്ലിക്കു മുന്നോടിയായി യങ് ഡമോക്രാറ്റ്‌സ് ഓര്‍ഗനൈസിങ് കമ്മിറ്റി ദേശീയ കണ്‍വീനര്‍ രേണു സിംഗ് പതാക ഉയര്‍ത്തി.