ന്യൂഡൽഹി: ജൻസികളെ ഭയന്ന് പ്രതീക്ഷിച്ചതുപോലെ തന്നെ സി.ജെ.പിയുടെ ഇന്ത്യയില്‍ അക്കൗണ്ട് മരവിപ്പിച്ചു,സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം. അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ്-അപ്പ് സന്ദേശത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യയില്‍ അക്കൗണ്ട് മരവിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി' എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്.ഇത് ഭരണകൂടത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തി യതെന്നതിന്റെ നേർകാഴ്ച യാണ് ഈ മരവിപ്പിക്കൽ.
."തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റകളോട്' (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയാണ് 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി). സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 13.2 മില്യൺ പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നിരുന്നു.
മെയ് 21ലെ കണക്കനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ @bjp4india-ക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിലായ @incindia-ക്ക് ഏകദേശം 13.2 ദശലക്ഷം (1.32 കോടി) ഫോളോവേഴ്സാണുള്ളത്. ആം ആദ്മി പാർട്ടിയുടെ പേജിന് (@aamaadmiparty) ഏകദേശം 1.9 ദശലക്ഷം (19 ലക്ഷം) ഫോളോവേഴ്സാണുള്ളത്."