LATEST

6/recent/ticker-posts

ചുരം;മരം മുറിച്ച് മാറ്റി, ഗതാഗതം പുനഃസ്ഥാപിച്ചു

താമരശേരി:   ശക്തമായ കാറ്റിലും മഴയിലും ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡിലേക്ക്  മുറിഞ്ഞുവീണ വലിയ മരം  മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ഇന്ന് വൈകുന്നേരം ആറോടെ യാണ് മരം മുറിച്ച് മാറ്റിയത്.മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ നിന്നുളള അഗ്നി ശമന സേനയും, പോലീസും, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സംഘമാണ് വലിയ മരം മുറിച്ച് നീക്കം ചെയ്തത്.വലിയ തോതിലുള്ള വാഹനപ്പെരുപ്പത്തിനിടെയുണ്ടായ മരം വീണതും യാത്രക്കാരെ തെല്ലൊന്നുമല്ല വലച്ചത്.കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാർക്ക് പ്രാഥമിക കാര്യം പോലും നിർവഹിക്കാൻ സാധിക്കാതെ ഏറെ കഷ്ടപ്പെടുകയും ചെയ്തു.വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ചുരത്തിൽ.