കാസർകോട്: സന്ദീപ് വാര്യർ എംഎൽഎ യെ വെടിവെച്ചു കൊല്ലു മെന്ന് വധഭീഷണിയെന്ന് പരാതി. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈകുന്നേരത്തോടെയാണ് എംഎൽഎക്ക് ഫോൺകോൾ വന്നത്. സന്ദീപ് വാര്യരുടെ പരാതിയിൽ ചന്ദേര പൊലീസ് കേസെടുത്തു.
വരാണസിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് ഫോൺ വിളിച്ചയാൾ പറഞ്ഞതെന്ന് എംഎൽഎയുടെ പരാതിയിൽ പറയുന്നു. ജീവഭയം ഉണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് എംഎൽഎ ആരോപിച്ചു."