പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 22 വയസുകാരി വൈഷ്ണവി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടൂകാർ തല്ലി കൊന്നു . തെലുങ്കാനയിലെ മെഹ്ബൂബ് നഗർ ജില്ലക്കാരിയായ വൈഷ്ണവി എന്ന പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് രാംചന്ദർ തേജ എന്ന യുവാവാണ് കൊ.ല.പ്പെടുത്തിയത് . വൈഷ്ണവിയെ ആക്രമിച്ച ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി യെ നാട്ടൂകാർ രക്ഷപെടാൻ അനുവദിക്കാതെ ഓടിച്ചിട്ട് പിടിക്കുകയും മർദിക്കു.കയുമായിരുന്നു .
നാട്ടുകാരുടെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാംചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപോർട്ടുകൾ. കുറച്ചു നാളുകളായി പ്രണയത്തിന്റെ പേരിൽ വൈഷ്ണവിയെ രാംചന്ദർ ദ്രോഹിക്കുകയും ശല്യപെടുത്തുകയും ചെയ്തു വരികയായിരുന്നു എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞത്