LATEST

6/recent/ticker-posts

കൊടുവള്ളിയിൽ തെരുവുനായ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു.

കൊടുവള്ളി: കൊടുവള്ളിയി ലും പരിസരങ്ങളിലുമായി എട്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊടുവള്ളി ഇന്ത്യൻ ഓയിൽ പമ്പ്, കൊടുവള്ളി മുസ്ലിം യതീംഖാന, ആക്കിപ്പോ യിൽ ജുമാ മസ്‌ജിദ്, കെ.എം.ഒ സ്കൂൾ ഗ്രൗണ്ട്, ഫെഡറൽ ബാങ്ക് പരിസരം, കിഴക്കോത്ത് ജുമാ മസ്‌ജിദ്, മദ്റസ ബസാർ പരിസരങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.







പാലക്കുറ്റി പുളിപാറക്കൽ ഫാത്തിമ സുഹാനക്ക് (19) കൊടുവള്ളി മുസ്ലിം യതീംഖാനക്ക് സമീപത്ത് വച്ചാണ് കടിയേറ്റത്. കൊടുവള്ളി കെ.എം .ഒ ഇസ്ലാമിക് അക്കാദമി വി ദ്യാർഥി ത്വയ്യിബിന് (16) കെ.എം .ഒ സ്കൂൾ ഗ്രൗണ്ടിൽ വച്ച് കളിക്കു ന്നതിനിടെയാണ് കടിയേറ്റത്. കൊടുവള്ളി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ ചമൽ ചുണ്ടക്കുഴി മാമ്പൂള്ളിക്കര രാജന് (58) പെട്രോൾ പമ്പിൽ നിന്നും കിഴക്കോത്ത് സ്വദേശിനി രത്തേശ്വരിക്ക് (46) സ്റ്റേറ്റ് ബാങ്കിന് സമീപത്ത് വച്ചു മാണ് കടിയേറ്റത്.

കൊടുവള്ളി ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചാണ് കരീറ്റിപ്പറമ്പ് എടക്കോട്ട് ഷബീറിന്(38) കടിയേറ്റത്. ഈസ്റ്റ് കിഴ ക്കോത്ത് കലിയമ്പലത്ത് താഴം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ ആയിഷ ഇസ്ലക്ക്(8)ക്വാട്ടേഴ്സിന് സമീപ ത്ത് വച്ചും റിട്ട. അധ്യാപകനായ മദ്റസ ബസാർ പിലാത്തോട്ട ത്തിൽ ബഷീറിന് (54)പള്ളിയിൽ പോകുന്നവഴി മദ്റസ ബസാർ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചുമാണ് കടിയേറ്റത്.





മാനിപുരം കാഞ്ഞിരോട്ട് പാറക്കൽ ഹംദ ഫാത്തിമയ്ക്കും (14) കടിയേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലിനും ആറരക്കുമിടയിലാണ് എല്ലാവർക്കും കടിയേറ്റ ത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.