കോഴിക്കോട്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കെ.സി വേണുഗോപാല്‍ എംപിക്ക് പിന്തുണയുമായി സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രിപദത്തിലേക്ക് കെ.സി വരുന്നതില്‍ തെറ്റില്ലെന്നും ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവാണ് അദ്ദേഹമെന്നും കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരി പ്രതികരിച്ചു.
കെ.സി വേണുഗോപാലിന് പിന്തുണ അറിയിച്ചുകൊണ്ട് കാന്തപുരം വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ അല്ലാതെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി."