ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96 കടന്നു. വെള്ളിയാഴ്ച വ്യാപാരത്തിനിടെ 50 പൈസയുടെ ഇടിവോടെ 96.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് രൂപ എത്തിയത്.ഇത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയേയാണ് വിദഗ്ദർ വിലയിരുത്തുന്നത്.അമേരിക്കൻ വിപണിയിൽ ഡോളർ സൂചിക 99.05 ആയി ഉയർന്നതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമായേക്കും.
ഇന്ധനം, ഇലക്ട്രോണിക്സ്, വ്യവസായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി ചെലവ് ഇതോടെ വർധിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വെള്ളിയാഴ്ച മുതൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് മൂന്ന് രൂപയുടെ വർധന സർക്കാർ വരുത്തിയിട്ടുണ്ട്. വലിയ തോതിലുള്ള വിലക്കയറ്റമാണ് ഇത് മൂലം വരാൻ പോകുന്ന തെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.