LATEST

6/recent/ticker-posts

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യം: യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ​ഗ്ലാസ് അടിച്ചുതകർത്തു,25000 രൂപ പിഴ ഈടാക്കി

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് അടിച്ചുതകർത്ത സംഭവത്തിൽ യുവതിക്ക് 25000 രൂപ പിഴ ചുമത്തി.






കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചുതകർത്തത്. കോഴിക്കോട് 
മിംസ് സ്റ്റോപ്പിൽ നിർത്തണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോപ്പില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പലതവണ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ബസിലെ യാത്രക്കാർ യുവതിയുടെ വിഡിയോ ചിത്രീകരിച്ചിരുന്നു.

ഡ്രൈവർ തെറ്റായ ദിശയിലാണ് വാഹനമോടിക്കുന്നതെന്നും യുവതി ആരോപിച്ചു. താൻ പരാതി നൽകുമെന്നും യുവതി പറയുന്നു. തുടർന്ന് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തല്ലി തകർക്കുകയായിരുന്നു. ബസ്, ജീവനക്കാർ നേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.തുടർന്ന് പൊതു മുതൽ നശിപ്പിച്ചതിന് യുവതി 25,000 രൂപ പിഴ അടയ്ക്കേണ്ടി വരികയായിരുന്നു."