LATEST

6/recent/ticker-posts

30ൽ 30-ബുദ്ധിശക്തി പരിശോധനയിൽ മുഴുവൻ മാർക്ക് നേടിയെന്നു അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: കഠിനമായ ചോദ്യങ്ങളടങ്ങിയ  ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 മാർക്കും തനിക്ക് ലഭിച്ചുവെന്നും ഇത് തന്റെ അസാധാരണമായ ബുദ്ധിശക്തിയുടെ തെളിവാണെന്നും ട്രംപ്.ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിലെ 'വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ' അടുത്തിടെ നടത്തിയ ശാരീരിക പരിശോധനകളുടെയും  ഫലങ്ങൾ തികച്ചും തൃപ്തികരവും മികച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ'വഴിയാണ് ട്രംപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്.








ശാരീരിക ആരോഗ്യത്തിന് പുറമെ തന്റെ മാനസിക ബുദ്ധിശക്തി അളക്കുന്ന പരിശോധനയിലും മികച്ച വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെടുന്നു. കഠിനമായ ചോദ്യങ്ങളടങ്ങിയ ഈ ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 മാർക്കും തനിക്ക് ലഭിച്ചുവെന്നും ഇത് തന്റെ അസാധാരണമായ ബുദ്ധിശക്തിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള നാല് പരിശോധനകളിൽ താൻ മുഴുവൻ മാർക്കും നേടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു."