സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക.
മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും.
വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല.
ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക് അംഗീകാരം നല്‍കിയത്.
c
കാലിവളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും കുറഞ്ഞ് 50 ശതമാനം വര്‍ധനയുണ്ടെന്നിരിക്കേയാണു നാലു വര്‍ഷത്തിനു ശേഷം ഒരു ലിറ്റര്‍ പാലിനു വെറും നാലു രൂപ മാത്രം കൂട്ടിയത് നിരാശാ ജനകമാണെന്നു ക്ഷീര കര്‍ഷകര്‍ പറയുന്നു.
കാലിത്തീറ്റ കമ്പനികള്‍ കുത്തനെ കൂട്ടി. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ വില 40 രൂപ വര്‍ധിപ്പിച്ച് 1540 രൂപയായതു കഴിഞ്ഞ മാസമാണ്. 50 രൂപ വര്‍ധിച്ചു ഗോതമ്പ് തവിട് വില 1500 രൂപയായി.
പാല്‍, വില വര്‍ധിപ്പിച്ചുവെന്ന കാരണത്താല്‍ കാലിത്തീറ്റ വില വീണ്ടും വര്‍ധിക്കുമെന്ന ഭയവും കര്‍ഷകര്‍ക്കുണ്ട്.
അല്‍പ്പം വിലക്കുറവില്‍ മില്‍മയുടെയും കേരളാ ഫീഡ്‌സിന്റെയും കാലിത്തീറ്റ ലഭ്യമാണെങ്കിലും സുലഭമായി ലഭിക്കാത്തതും മുന്‍കൂര്‍ പണമടച്ചാല്‍ മാത്രം ലഭിക്കുകയുള്ളൂവെന്നതും തിരിച്ചടിയാകുന്നതായി ക്ഷീര സംഘം ഭാരവാഹികള്‍ പറയുന്നു.
നിലവില്‍ ക്ഷീര സംഘങ്ങളില്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കു ശരാശരി ലഭിക്കുന്നത് 45 -48 രൂപയാണ്.
പല ദിവസങ്ങളിലും ഉത്പാദന ചെലവും ഇതേ അവസ്ഥയില്‍ എത്തും. സ്വകാര്യ കമ്പനികള്‍ മൂന്നു മാസം മുമ്പേ പാല്‍ വില 60 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു എന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.