LATEST

6/recent/ticker-posts

നീണ്ട 20 വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം പെരുന്നാൾ ദിനത്തിൽ വീടണഞ്ഞു


 കോഴിക്കോട്: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വധശിക്ഷാ കേസിൽ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം പെരുന്നാൾ ദിനത്തിൽ വീടണഞ്ഞു 





സൗദിയിൽ  നിന്ന് രാത്രി 11.55-ന് റിയാദിൽ നിന്നും  പുറപ്പെട്ട റഹീം രാവിലെ 7.35-ഓടെ യാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ത് 






ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്. റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരിക്കാൻ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വിമാനത്താവളത്തിൽ എത്തി."




സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.