LATEST

6/recent/ticker-posts

വിവാഹം നടക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു.

ഏപ്രില്‍ 24ന് വിവാഹം നടക്കാനിരിക്കെ കര്‍ണാടക ധാര്‍വാഡില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഫൈറോസ്‌ ഖാന്‍ പഠാനെ (32) ആണ്‌ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്‌.





ധാര്‍വാഡിലെ ഹാഷ്‌മിനഗറിലുള്ള വീടിനു പുറത്ത്‌ ഫോണില്‍ സംസാരിച്ച്‌ ഇരിക്കുകയായിരുന്നു ഫൈറോസിനെ സംഘം ആക്രമിക്കുകയായിരുന്നു. .






വീട്ടിനുള്ളിലേക്ക്‌ ഓടിക്കയറിയ ഫൈറോസിനെ നാലഞ്ചു പേര്‍ പിന്തുടര്‍ന്നെത്തി, കുടുംബാംഗങ്ങളുടെ മുന്നിലിട്ട്‌ മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഫൈറോസിന്റെ അമ്മയ്‌ക്കും സഹോദരിക്കും പരുക്കേറ്റു. കിടപ്പുമുറിയില്‍ രക്‌തത്തില്‍ കുളിച്ച നിലയിലായിരുന്ന ഫൈറോസിന്റെ മൃതദേഹം.






ഫൈറോസിനെ വെട്ടിവീഴ്‌ത്തിയശേഷം അക്രമികള്‍ രണ്ട്‌ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയെന്നും കുടുംബം ആരോപിക്കുന്നു. സിസി ടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും കേന്ദ്രീകരിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. പോലീസ്‌ കമ്മിഷണര്‍ എന്‍. ശശികുമാര്‍ സ്‌ഥലം സന്ദര്‍ശിച്ചു.