ന്യൂഡൽഹി: ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യക്ക് തുല്യമാണെന്നും ഹിന്ദുക്കളാരും ചായ കുടിക്കരുതെന്നും മതപ്രഭാഷകയായ ദീദി എന്നറിയപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാൽ.ചായകുടിക്കുന്നവരെല്ലാം പശുവിനെ കൊല്ലുന്നവരാണെന്ന വിവാദ പ്രസ്താവനയാണ് ശ്രദ്ധ ഗോപാൽ അനുയായികളോട് വ്യാസ് പീഠിൽസംസാരിക്കുന്നതിനിടെയായിരുന്നു ആഹ്വാനം.
ഗോ സംരക്ഷണ, സംസ്കാര, ധര്‍മ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് രാജസ്ഥാന്‍ സ്വദേശിയായ സാധ്വി.
‘ചായ കുടിക്കാത്ത കാലത്ത് നമ്മുടെ പൂര്‍വികര്‍ ജീവിച്ചില്ലേ? ചായ കുടിക്കാതിരുന്നിട്ട് അവര്‍ മരിച്ചു പോയില്ലല്ലോ. ചായയും കാപ്പിയും കുടിക്കുന്നവര്‍ അത് അവസാനിപ്പിക്കണം. ചിലപ്പോള്‍ തല വേദനയും തല പൊട്ടിപ്പോകുന്നത് പോലെയുമെല്ലാം തോന്നിയേക്കാം. എങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം
വീഡിയോ പുറത്ത് വരുന്നതോടെ പ്രധാനമന്ത്രി യെ വരേ ട്രോളി സോഷ്യൽ മീഡിയയിൽ പ്രസ്താവന വൈറലായി മാറുന്നു.ചായവാല എന്ന വിശേഷണവും ചേർത്താണ് സോഷ്യൽ മീഡിയയിലെ കമന്റുകൾഏറെയും.