LATEST

6/recent/ticker-posts

ഹർത്താൽ അതിക്രമത്തിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ കർശന നിലപാടുമായി കേരള ഹൈകോടതി. ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത കോടതി ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഹൈകോടതി അവധിക്കാല ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ഹർത്താലിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്."







ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടോ എന്നും, പൊതുമുതൽ നശിപ്പിക്കപ്പെട്ടോ എന്നും കോടതി നിരീക്ഷിക്കും. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന മുൻ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നീക്കം.